അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന  സ്ത്രീകളുടെയും, കുട്ടികളുടേയും സംരക്ഷണത്തിനുംമറ്റു സഹായങ്ങള്‍ക്കുമായി എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന സഖി-വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.അപേക്ഷകര്‍ എറണാകുളം ജില്ലയില്‍ ഉള്ളവരായിക്കണം. ഐ.ടി സ്റ്റാഫ് ഒഴികെയുള്ള തസ്തികകളില്‍ സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

1. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍-എം. എസ്.ഡബ്ല്യൂ/എല്‍.എല്‍.ബി (പ്രായം 28-40)

2. കേസ് വര്‍ക്കര്‍- എം. എസ്.ഡബ്ല്യൂ/എല്‍.എല്‍.ബി (പ്രായം 28-40)

3. കൗണ്‍സിലര്‍- എം. എസ്.ഡബ്ല്യൂ/ എം.എസ് സി ക്ലിനിക്കല്‍ സൈക്കോളജി(പ്രായം 28-40)

4. ഐ.ടി സ്റ്റാഫ് – ബിരുദം+ കംബ്യൂട്ടര്‍/ ഡിപ്ലോമ ഇന്‍  ഐ.ടി (പ്രായം 25-40)

5. ഹെല്‍പ്പര്‍ -എഴുത്തും വായനയും അിറഞ്ഞിരിക്കണം(പ്രായം 30-55)

താല്‍പര്യമുള്ളവര്‍ അപേക്ഷ ജനുവരി 28 വൈകീട്ട് അഞ്ചിന്  മുമ്പായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2810601 എന്ന നമ്പരില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!