പട്ടികവര്‍ഗ വികസന ഓഫീസിന്റെ പരിധിയിലുളള മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ പട്ടികവര്‍ഗ കോളനിയിലെ സാമൂഹ്യ പഠന മുറിയില്‍ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്. ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ബി.എഡ്., ടി.ടി.സി. യോഗ്യതയുളള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ്ടു വിജയിച്ചവരെയും പരിഗണിക്കും. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പട്ടികവര്‍ഗ വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഫോണ്‍: 0491-2505383.

Leave a Reply