സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട് ഗവ. ആശാഭവന്‍ (സ്ത്രീകള്‍), ഗവ. ഭിന്നശേഷി സദനം (പുരുഷന്‍) എന്നീ സ്ഥാപനങ്ങളില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് നിയമനം നടത്തുന്നു.

ആശാഭവനില്‍ മൂന്ന് ഒഴിവുകളും (സ്ത്രീകള്‍ മാത്രം) ഭിന്നശേഷി സദനത്തില്‍ ഒരു ഒഴിവും (പുരുഷന്‍ മാത്രം), എട്ടാതരം വിദ്യാഭ്യാസ യോഗ്യതയും, 25 വയസ്സിന് മുകളില്‍ പ്രായമുളളവരും, (ഭക്ഷണം പാചകം ചെയ്യാന്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന) ആയിരിക്കണം. ഇന്റര്‍വ്യൂ ഗവ. ആശാഭവന്‍ (സ്ത്രീകള്‍), എന്ന സ്ഥാപനത്തില്‍ ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് നടത്തുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!