എല്ലാവർഷവും സെപ്റ്റംബർ 21 അന്തരാഷ്ട്ര സമാധാന ദിനമായി ആചരിച്ചുവരുന്നു. 24 മണിക്കൂർ അഹിംസയും വെടിനിർത്തലും ആചരിച്ചുകൊണ്ട് സമാധാനത്തിന്റെ ആശയങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ദിനമായി ഈ ദിനത്തെ ആചരിക്കണമെന്നാണ് യുണൈറ്റഡ് നേഷന്റെ പ്രഖ്യാപനം. സമാധാനത്തിനു ആഗോള തലത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക സമാധാന ദിനം കടന്നുവരുന്നത്. ലോകത്തെ ചില രാജ്യങ്ങൾ യുദ്ധത്തിന്റെ തീച്ചൂളയിൽ നീറുമ്പോഴാണ് നാം സമാധാനത്തെപ്പറ്റി സംസാരിക്കുന്നത്.

1981 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് അന്താരാഷ്ട്ര സമാധാന ദിനം സ്ഥാപിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 2001-ൽ ജനറൽ അസംബ്ലി ഐക്യകണ്‌ഠേന ഈ ദിനത്തെ അഹിംസയുടെയും വെടിനിർത്തലിന്റെയും കാലഘട്ടമായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

International Day of Peace