പട്ടികവർഗ വികസന വകുപ്പിനു കീഴിലെ 13 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ സ്‌കൂൾ ഹോസ്റ്റലുകളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ കരാർ നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപെട്ട യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിൽ നിന്നോ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റുള്ളവർക്കും ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 

കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.  ജനറൽ നഴ്‌സിംഗ് ആന്റ മിഡ്‌വൈഫറിയോ ബി.എസ്‌സി നഴ്‌സിംഗോ ഉള്ളവർക്കും അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.  പ്രായപരിധി 18നും 44നും മധ്യേ.  പ്രതിമാസം 13,000 രൂപ ഓണറേറിയം ലഭിക്കും.  ഒഴിവുകൾ 13.  താല്പര്യമുള്ളവർ നിയമനം ആഗ്രഹിക്കുന്ന ജില്ല രേഖപ്പെടുത്തി അപേക്ഷ, യോഗ്യതാസർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, രൺണ്ട് പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, മേൽവിലാസരേഖ, ഐ.ഡി കാർഡ് എന്നിവ സഹിതം നേരിട്ട് ഇന്റർവ്യൂവിന് എത്തണം.  ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കും.  കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ കോഴിക്കോട് പട്ടികവർഗ വികസന ഓഫീസിൽ നടക്കും.  (ഫോൺ: 0495-2376364) തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലേക്കുള്ള ഇന്റർവ്യൂ മൂവാറ്റുപുഴ പട്ടികവർഗ വികസന ഓഫീസിലും (ഫോൺ: 0485-2814957) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് നെടുമങ്ങാട് ഐ.ടി.ഡി.പിയിലും ഇന്റർവ്യൂ നടക്കും (ഫോൺ: 0472-2812557). വയനാട് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി വയനാട് ഐ.ടി.ഡി.പിയിൽ ഇന്റർവ്യൂ നടക്കും (ഫോൺ: 0493-6202232).

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!