കെമാറ്റ് കേരള രണ്ടാമത് പരീക്ഷ ജൂൺ 16ന് നടത്തും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ  kmatkerala.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31 വൈകുന്നേരം നാല് വരെ ആണ്. അപേക്ഷാഫീസ് : ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 750 രൂപയും ആണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. സംശയ നിവാരണങ്ങൾക്ക് 0471-2335133, 8547255133 എന്ന നമ്പരുകളിൽ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!