കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 നവംബർ പത്തു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി (2010, 2015 & 2016 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപത്തിരണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ ഇരുപത്താറു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ ഇരുപത്തെട്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.