തമിഴ്നാട് പൊലൂഷൻ കൺട്രോൾ ബോർഡ് എൻജിനീയറിങ്, സയൻറിഫിക്, ജനറൽ, സബോർഡിനേറ്റ് സർവീസുകളിൽ ആയി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 224 ഒഴിവുകളാണുള്ളത് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 23. അസിസ്റ്റൻറ് എൻജിനീയറുടെ 73 ഒഴിവുകളും എൻവിയോൺമെൻറ് സയൻസിന് 60 ഒഴിവുകളും  ജൂനിയർ അസിസ്റ്റൻറിൻറ 36 ഒഴിവുകളും ടൈപ്പിസ്റ്റ് 55 ഒഴിവുകളാണുള്ളത്.

അപേക്ഷകർക്ക് തമിഴ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷകർ എസ്എസ്എൽസി/ പ്ലസ്ടു /ബിരുദതലത്തിൽ തമിഴ്ഭാഷ പഠിച്ചിരിക്കണം. അല്ലെങ്കിൽ പ്രൊബേഷൻ കാലാവധിക്കുള്ളിൽ തമിഴ്നാട് പി എസ് സി നടത്തുന്ന തമിഴ് ഭാഷ പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.tnpcb.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!