എം.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഗേറ്റ് -2022 പരീക്ഷ ഫെബ്രുവരിയില്‍ നടത്തുമെന്ന് ഖരഗ്പൂര്‍ ഐ.ഐ.ടി അറിയിച്ചു. ഫെബ്രുവരി 5, 6 12, 13 തീയതികളിലായി ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ് 2022) പരീക്ഷ നടത്താനാണ് തീരുമാനം.

രണ്ട് പുതിയ വിഷയങ്ങള്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്- ജിയോമാറ്റിക്‌സ് എഞ്ചിനീയറിങ് (GE), നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് മറൈന്‍ എഞ്ചിനീയറിങ് (NM). ഇതോടെ ആകെ വിഷയങ്ങളുടെ എണ്ണം 29 ആയി. ബി.ഡി.എസ്, എം.ഫാം യോഗ്യതകളുള്ളവര്‍ക്കും ഗേറ്റ് പരീക്ഷയെഴുതാന്‍ യോഗ്യതയുണ്ട്.

കപ്പല്‍ നിര്‍മ്മാണം, ജിയോ ഇന്‍ഫൊമാറ്റിക്‌സ് എന്നീ മേഖലകളില്‍ കൂടുതല്‍ ആള്‍ക്കാരെ ആവശ്യമുള്ള സാഹചര്യത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ജിയോമാറ്റിക്‌സ് എഞ്ചിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ച്ചര്‍ എന്നീ കോഴ്‌സുകള്‍ പ്രയോജനം ചെയ്യുമെന്ന് ഖരഗ്പൂര്‍ ഐ.ഐ.ടി ഡയറക്ട്ര്‍ വി.കെ തിരാവരി അറിയിച്ചു. ഖരഗ്പൂര്‍ ഐ.ഐ.ടിക്കാണ് ഗേറ്റ് 2022 പരീക്ഷയുടെ നടത്തിപ്പ് ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!