രാഷ്ട്രീയ ഗ്രാമ സമാജ് അഭിയാന്‍ പദ്ധതികളുടെ നിര്‍വ്വഹണത്തിനായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂര്‍, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, പുലാമന്തോള്‍, ആനക്കയം, ആതവനാട്, വേങ്ങര, പൊന്‍മള, പൂക്കോട്ടൂര്‍, ചീക്കോട്, കുഴിമണ്ണ, പുല്‍പ്പറ്റ, കരുവാരക്കുണ്ട്, കുറുവ, കോഡൂര്‍, താനാളൂര്‍, മേലാറ്റൂര്‍, ഊര്‍ങ്ങാട്ടിരി എന്നീ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു.  പ്രതിമാസ വേതനം 25,000 രൂപ. യോഗ്യത ബിടെക് /ബി.ഇ ഇന്‍ സിവില്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ തത്തുല്യം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയ സാക്ഷ്യപത്രം.  കരാര്‍ കാലാവധി 2021 മാര്‍ച്ച് 31വരെ. അപേക്ഷ ബയോഡാറ്റ സഹിതം സെപ്തംബര്‍ 17ന് ഉച്ചക്ക് രണ്ടിനകം ജില്ലാ എല്‍.ഐ.ഡി & ഇ.ഡബ്ല്യു എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ [email protected] എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം.  

Leave a Reply