പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച് എസ് എ, ഫിസിക്കല്‍ സയന്‍സ്, എം സി ആര്‍ ടി, എച്ച് എസ് എസ് ടി, ഇംഗ്ലീഷ്, സുവോളജി, കോമേഴ്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 14 ന് രാവിലെ 10 മണി മുതല്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. മെയ് 10 നകം അറിയിപ്പ് ലഭിക്കാത്തവര്‍ 04972 700357 ല്‍ ബന്ധപ്പെടണം.
Home VACANCIES