AKHIL G
Managing Editor | NowNext
നമുക്കാർക്കും ഇന്ന് ഒട്ടും ഒഴിച്ചുകൂടാനാകാത്ത ഒരു എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോം ആണ് യൂട്യൂബ്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾവരെ ഒരേപോലെ ആസ്വദിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോം യൂട്യൂബ് ആണെന്നതിനു യാതൊരു സംശയവുമില്ല.
ഏകദേശം 1,300,000,000 ൽ കൂടുതൽ ആളുകൾ യൂട്യൂബ് സജീവമായി ഉപയോഗിക്കുന്നു എന്നതാണ് ഔദ്യോഗിക റിപ്പോർട്ട്. ഒരു ദിവസം 5 ബില്യൺ വിഡിയോകൾ ആളുകൾ യൂട്യൂബിൽ കണ്ടുതീർക്കുന്നുണ്ട്. കൂട്ടിച്ചേർത്താൽ 300 മണിക്കൂറിനെക്കാൾ കൂടുതൽ ദൈര്‍ഘ്യം വരുന്ന വീഡിയോകളാണ് ഒരു മണിക്കൂർ സമയത്തിനുള്ളിൽ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അപ്പോൾത്തന്നെ യൂട്യൂബിലെ വീഡിയോകളുടെ ലഭ്യതയെക്കുറിച്ച ഏകദേശ ധാരണ കിട്ടിയല്ലോ.
മുകളിൽ പറഞ്ഞതൊക്കെ ഒരുപാടുപേർക്ക് അറിയാവുന്ന കാര്യങ്ങൾ ആണ്. ഇനി പറഞ്ഞുവരുന്നത് എല്ലാര്ക്കും അറിയണമെന്നില്ല. യൂട്യൂബിൽ ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ ഏതാണെന്നു അറിയാമോ? അത് അപ്‌ലോഡ് ചെയ്ത തീയതി അറിയാമോ? അപ്‌ലോഡ് ചെയ്ത ആളിനെ അറിയാമോ?
April 23, 2005 നാണു യൂട്യൂബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാര്യം നടന്നത്. ‘Me At Zoo’ എന്ന തലക്കെട്ടുമായി അപ്‌ലോഡ് ചെയ്യപ്പെട്ട 18 സെക്കൻഡുകൾ മാത്രം ദ്യർഘ്യമുള്ള വീഡിയോ ആണ് യൂട്യൂബിന്റെ ചരിത്രത്തിലെ ആദ്യത്തെ വീഡിയോ. യൂട്യൂബിന്റെ സ്ഥാപകരിൽ ഒരാളായ Jawed Karim എന്നയാളാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇതേവരെ 68 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. യൂട്യൂബിന്റെ ചരിത്രത്തിന്റെ ഭാഗമായ ആ വീഡിയോ നമുക്ക് കണ്ടാലോ?