കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസമായ ജൂലൈ 15 ന് “ആഗോള സാമ്പത്തിക വെല്ലുവിളികളും ഇന്ത്യയുടെ വളർച്ചാ സാധ്യതകളും” എന്ന വിഷയത്തിൽ ഐ.ഐ.ടി.മദ്രാസിലെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വകുപ്പ് പ്രൊഫസററും പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതിയുടെ ഉപദേഷ്ടാവുമായ പ്രൊഫ. സുരേഷ് ബാബു പ്രഭാഷണം നടത്തുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2:30 മുതൽ കണ്ണൂർ ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം നടത്തുന്നത്.

ആഗോളവൽക്കരണവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും, ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ഇന്ത്യയുടെ വ്യാവസായികവൽക്കരണത്തിൽ സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും പങ്ക് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദനായ പ്രൊഫ. സുരേഷ് ബാബു സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐ.എസ്.ഇ.സി) ബാംഗ്ലൂർ, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സ്, പൂനെ എന്നീ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!