കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോണ്മെന്റിന്റെ കീഴിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ ജൂനിയർ സയൻന്റിസ്റ്റ് / സയന്റിസ്റ്റ് ബി തസ്തികയിൽ 18, സയന്റിസ്റ്റ് 3 ഒഴിവുകളുണ്ട്.
ജൂനിയർ സയന്റിസ്റ്റിന് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ളസ്സോടെ ബിരുദാനന്തര ബിരുദം, ഡോക്ടറൽ ഫിലോസഫി . വനം സംബന്ധിച്ച് ഗവേഷണ പരിചയം അഭികാമ്യം. സയന്റിസ്റ്റ് തസ്തികയിൽ യോഗ്യത ഒന്നാം ക്‌ളാസ് ബിരുദാനന്തര ബിരുദം, ഡോക്ടറൽ ഫിലോസഫി അഭികാമ്യം.
അപേക്ഷകന്റെ ഉയർന്ന പ്രായ പരിധി 35 വയസ്സ്. അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം Director, Kerala Forest Research Institute , Peechi 680653, Thrissur, Kerala എന്ന വിലാസത്തിൽ സെപ്തംബര് 14ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
വിശദവിവരങ്ങൾക്ക് www.kfri.res.in.