മാധ്യമ പ്രവർത്തകരായിക്കൂടെ

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

കാഴ്ചയുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കാം മാധ്യമ പ്രവർത്തനത്തെ. സമയ ബന്ധിതമല്ലാത്ത ജോലിയല്ലാത്തതിനാൽ മടിയന്മാർക്കുള്ളതല്ല ഈ മേഖല. ഏത് വിഷയം പഠിച്ചവർക്കും ഈ കോഴ്സുകൾക്ക് ചേരാം എന്ന പ്രത്യേകതയുണ്ട്. രാഷ്ട്രീയം, കായികം, കൊമേഴ്സ്, ഫാഷൻ, സിനിമ, കൾച്ചർ, ധനകാര്യം, ഇൻവെസ്റ്റിഗേഷൻ, യാത്ര, വനിതകൾക്കും കുട്ടികൾക്കുമായുള്ളവ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളുമുണ്ട്. ഫോട്ടോഗ്രാഫി, സിനിമാറ്റോഗ്രഫി, ഇന്റര്‍നെറ്റ്‌, പ്രിന്‍റിംഗ്, വിഷ്വൽ മീഡിയ, പരസ്യം, എന്നിങ്ങനെ മീഡിയത്തെയും അഭിരുചിയുള്ള മേഘലയെയും ആശ്രയിച്ചും സ്പെഷ്യലൈസേഷൻ സാധ്യമാണ്.

ഗവൺമെന്‍റ് സ്വകാര്യ മേഘലകളിലെ അവസരങ്ങൾക്ക് പുറമെ ഫ്രീലാൻസ് ആയി പ്രവർത്തിക്കാനുള്ള അവസരങ്ങളുമുണ്ട്. പ്ലസ് ടു തലം മുതൽ ജേര്‍ണലിസം ഒരു വിഷയമായി ഉൾപ്പെടുത്തിയതോടെ അധ്യാപന രംഗത്തും സാധ്യതകൾ ഏറെ. കോഴ്സുകൾ തിരഞ്ഞടുക്കുമ്പോഴും സ്ഥാപനങ്ങൾ തിരഞ്ഞടുക്കുമ്പോഴും ജാഗ്രത ആവശ്യമാണ്. അഭിരുചിക്കും കഴിവിനും ചേർന്നതാവുമ്പോൾ തന്നെ കാലിക പ്രസക്തിയും കൂടി പരിഗണിക്കേണ്ടതുണ്ട്.

പഠനം ബിരുദ തലത്തിൽ

കേരളത്തിലെ മിക്ക സർവകലാശാലകളിലും ബിരുദ തലത്തിൽ ജേര്‍ണലിസം മുഖ്യ വിഷയമായി പഠിക്കുവാൻ അവസരങ്ങളുണ്ട്. ബി എ ജേര്‍ണലിസം, ബി എ കമ്യൂണിക്കേഷൻ എന്നിങ്ങനെ പരമ്പരാഗത കോഴ്സുകൾക്കും നവ മാധ്യമ പഠനത്തിനും അവസരങ്ങളുണ്ട്. ഇവ തന്നെ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ പഠനത്തിനൊപ്പവും പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പവും പഠിക്കുവാനും അവസരങ്ങളുണ്ട്. ഏത് വിഷയങ്ങളിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കും ഇതിനു ചേരുവാൻ കഴിയും.

പഠനം ബിരുദാനന്തര ബിരുദ തലത്തിൽ

ജേര്‍ണലിസം, കമ്യൂണിക്കേഷൻ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനു കേരളത്തിലെ വിവിധ സർവകലാശാലാ വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജിലും അവസരങ്ങളുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. മിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷയുണ്ടാവും. രണ്ട് വർഷമാണു കാലാവധി. ഗവേഷണ ബിരുദത്തിനും അവസരങ്ങളുണ്ട്. ഇതു കൂടാതെ പ്രസ് ക്ലബുകളിൽ പി ജി ഡിപ്ലോമകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണ്. ബിരുദമാണ് യോഗ്യത.

ജേര്‍ണലിസം പഠനത്തിനു ദേശീയ തലത്തിൽ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു ന്യൂഡൽഹി ആസ്ഥാനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ. ഇതു കൂടാതെ ദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

- Advertisment -

Latest Posts

എൻ.സി.സിയിൽ വനിതാ കേഡറ്റ് അഡ്മിനിസ്‌ട്രേറ്റർ

എൻ.സി.സിയിൽ കരാർ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൂർവ്വ എൻ.സി.സി വനിത കേഡറ്റുകളെ  കേഡറ്റ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നു. ബിരുദവും എൻ.സി.സി 'സി' സർട്ടിഫിക്കറ്റും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം എൻ.സി.സി...

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ വിവിധ തസ്തികകളിൽ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്(പാർട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിയമനം...

കായിക പരിശീലകർ താത്കാലിക നിയമനം

സംസ്ഥാന കായികയുവജനകാര്യാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലേക്കും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, ഹോക്കി, ജൂഡോ, ബോക്‌സിംഗ്, വോളിബോൾ, ക്രിക്കറ്റ്, വെയിറ്റ് ലിഫ്റ്റിംഗ്, റസ്ലിംഗ്, തായ്‌കോണ്ടോ വിഭാഗങ്ങളിൽ പരിശീലകരായി സീനിയർ ടെക്‌നിക്കൽ...

സൈക്യാട്രിസ്റ്റ് നിയമനം

തൃശൂർ ജില്ലാ മാനസികാരോഗ്യപരിപാടിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സൈക്യാട്രിയിലുളള ഡിപിഎം, എംഡി, ഡിഎൻബി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുളളവർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുളളവർ ബയോഡാറ്റ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 6...

ഡൽഹി കേരള എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ 15 അവസരം

ന്യൂ ഡൽഹിയിലുള്ള കേരള എജ്യുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. അധ്യാപക തസ്തികകളിൽ 11 ഒഴിവുകളും അനധ്യാപക തസ്തികകളിൽ 4 ഒഴിവുകളാണുമുള്ളത്. ജനറൽ വിഭാഗത്തിലാണ് ഒഴിവുകൾ....