Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഇന്ന് സർക്കാർ തലത്തിൽ തന്നെ ഗ്രാമോദ്ധാരണത്തിനായി നിരവധി പ്രോജക്ടുകളുണ്ട്. മാത്രവുമല്ല പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആയതിനെ വ്യാവസായിക തലത്തിലേക്ക് വളർത്തിക്കൊണ്ട് വരുന്നത് വഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുമുണ്ട്. ഗ്രാമീണ വ്യവസായ സംരഭങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യകളും വികസിപ്പിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വ്യാവസായിക വകുപ്പുകൾ ഈ ദിശയിലേക്ക് തിരിഞ്ഞ് നിരവധി സ്കീമുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഒപ്പം നല്ല രീതിയിൽ പ്രവർത്തിക്കുന്ന നിരവധി നോൺ ഗവണ്മെൻറ്റ് ഓർഗനൈസേഷനുകളും കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന അനവധി ഗവേഷണ സ്ഥാപനങ്ങളുമുണ്ട്. ഇത് ടെക്നോളജി രംഗത്തും മാനേജ്മെൻറ്റ് തലത്തിലും തുറന്ന് തരുന്ന അവസരങ്ങൾ നിരവധിയാണ്. സമൂഹത്തോടൊരു പ്രതിബദ്ധതയും അധ്വാന ശീലരുമായ യുവജനങ്ങൾക്ക് തങ്ങളുടെ കഴിവുകൾ ഗ്രാമീണ പുനരുദ്ധാനത്തിനായി പ്രയോജനപ്പെടുത്തുവാനുള്ള അവസരമാണു റൂറൽ ഡവലപ്മെൻറ്റ് പഠനത്തിലൂടെ തുറക്കപ്പെടുന്നത്.

ഇവിടെയാണു കേന്ദ്ര സർക്കാരിൻറ്റെ കീഴിൽ ഹൈദരാബാദിലെ രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെൻറ്റ് എന്ന സ്ഥാപനത്തിലെ കോഴ്സുകളും ഇവിടുത്തെ റൂറൽ ടെക്നോളജി പാർക്കും തുറന്ന് തരുന്ന അവസരങ്ങൾ മനസ്സിലാക്കേണ്ടത്. റൂറൽ ഡവലപ്മെൻറ്റിൽ നിരവധി കോഴ്സുകൾ ഇവിടെയുണ്ട്. നിരവധി വിദേശ വിദ്യാർഥികളും ഇവിടെ പഠനത്തിനായിട്ടുണ്ട്.

പ്രോഗ്രാമുകൾ

ഫുൾ ടൈം കോഴ്സ്
ഒരു വർഷത്തെ ഫുൾ ടൈം കോഴ്സായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റൂറൽ ഡവലപ്മെൻറ്റ് മാനേജ്മെൻറ്റ് (PGDRDM) ആണു ഇവിടുത്തെ ഹൈലൈറ്റ്. വളരെയധികം പ്ലേസ്മെൻറ്റ് ഉള്ള കോഴ്സാണിത്. ഏത് വിഷയത്തിലുമുള്ള ഡിഗ്രി എടുത്തവർക്കും ഇതിനപേക്ഷിക്കാം. ഓൺലൈനായിട്ടപേക്ഷിക്കാൻ  www.nird.org.in/pgdrdm എന്നതാണു അഡ്രസ്. English Comprehension and Essay Writing, Verbal Ability, Quantitative Ability, Reasoning and Analytical Skills എന്നിവയടങ്ങിയ രണ്ടര മണിക്കൂർ ദൈർഖ്യമുള്ള പ്രവേശന പരീക്ഷയുണ്ടാകും. കേരളത്തിൽ തിരുവനന്തപുരം ഒരു സെൻറ്ററാണ്.

ഡിസ്റ്റൻസ് കോഴ്സുകൾ
1. Post Graduate Certificate Programme in Geospatial Technology Applications in Rural Development (PGC-GARD)
2. PGD in Sustainable Rural Development
3. PGD in Tribal Development Management

ഇതിൽ ആദ്യത്തെ പ്രോഗ്രാം 6 മാസവും അടുത്തത് രണ്ടെണ്ണം ഒരു വർഷം ദൈർഖ്യമുള്ളതുമാണ്. ഡിഗ്രിയാണു എല്ലാറ്റിൻറ്റേയും യോഗ്യത.

റൂറൽ ടെക്നോളജി പാർക്ക് (RTP)

ഗ്രാമീണ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻറ്റെ ഭാഗമായി ഇവിടെ പ്രവർത്തിക്കുന്ന റൂറൽ ടെക്നോളജി പാർക്ക് വഴി നിരവധി ഗ്രാമീണ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനവും നൽകി വരുന്നു. പുതിയ ടെക്നോളജിയുടെ വികാസവും ഇത് വഴി നടത്തപ്പെടുന്നു.
കോഴ്സുകളെപ്പറ്റിയും ഫീസ്, പ്ലേസ്മെൻറ്റ് മുതലായവയെക്കുറിച്ച് കൂടുതലറിയുവാൻ http://www.nird.org.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!