കേന്ദ്ര സർക്കാറിന്​ കീഴിൽ തമിഴ്​നാട്​ ശ്രീ പെരുമ്പത്തൂരിലുള്ള രാജീവ്​ഗാന്ധി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ യൂത്ത്​ ​ഡെവലപ്​മെൻറ്​ (RGNIYD) 2021-22 വർഷം നടത്തുന്ന വിവിധ മാസ്​റ്റേഴ്​സ്​ പ്രോഗ്രാമുകളിൽ പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി ആഗസ്​റ്റ്​ 30 വരെ സ്വീകരിക്കും.

അപേക്ഷഫീസ്​ 200 രൂപ. എസ്.സി /എസ്​.ടി /പി.എച്ച് ​/ഇ.ഡബ്ല്യു.എസ്​ വിഭാഗങ്ങൾക്ക്​ 100 രൂപ മതി. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്​ഞാപനം www.rgniyd.gov.in ൽ ലഭ്യമാണ്​.

കോഴ്​സുകൾ
  • എം.എസ്​സി- കമ്പ്യൂട്ടർ സയൻസ്​ (സ്​പെഷലൈസേഷനുകൾ-ഡേറ്റാ സയൻസ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ആൻഡ്​ മെഷീൻ ലേണിങ്​, സൈബർ സെക്യൂരിറ്റി)
  • എം.എസ്​സി- മാത്തമാറ്റിക്​സ്​, അപ്ലൈഡ്​ സൈക്കോളജി
  • എം.എ- ഇംഗ്ലീഷ്​,​ സോഷ്യോളജി, പബ്ലിക്​ അഡ്​മിനിസ്​ട്രേഷൻ, ഡെവലപ്​മെൻറ്​​ സ്​റ്റഡീസ്​
  • എം.എസ്​.ഡബ്ല്യു- യൂത്ത്​ ആൻഡ്​​ കമ്യൂണിറ്റി ഡെവലപ്​മെൻറ്​
  • എം.എ പബ്ലിക്​ അഡ്​മിനിസ്​ട്രേഷനും ഡെവലപ്​മെൻറ്​ സ്​റ്റഡീസും ഇൻസ്​റ്റിറ്റ്യൂട്ടി​ൻറെ ചണ്ടിഗാർ (പഞ്ചാബ്​) മേഖല കേന്ദ്രത്തിലാണുള്ളത്​.

പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, സെലക്​ഷൻ നടപടി ക്രമം മുതലായ വിവരങ്ങൾ വെബ്​സൈറ്റിൽ ലഭിക്കും. മികച്ച പഠന സൗകര്യങ്ങൾ RGNIYD യിൽ ലഭ്യമാണ്​. പഠിച്ചിറങ്ങുന്നവർക്ക്​ പ്ലേസ്​മെന്റ്​ സഹായമുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here