എയർമാൻ ട്രേഡിലേക്കുള്ള ഇന്ത്യന്‍ വ്യോമസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 21 മുതല്‍ 23 വരെ കോയമ്പത്തൂരില്‍ നടക്കും. പുരുഷന്മാര്ക്കാണ് അവസരം. താല്പര്യമുള്ള കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ആറ് മണി മുതല്‍ 10 മണി വരെ കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ ഇന്റോര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 21 ന് ഫിസിക്കല്‍ ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവയും, 22 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ്- 1, ഇന്‍സ്ട്രക്ഷണല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയും 23 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ്-2 എന്നിവയും നടക്കും. ബിരുദധാരികള്‍ 1995 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവര്‍ 1992 ജൂലൈ 19 നും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. വിവാഹിതര്‍ക്കും അപേക്ഷിക്കാം. യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായും ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ഗണിതം, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിയിലേതെങ്കിലും ഐശ്ചിക വിഷയമായതുമായ ബിരുദം അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബി സി എ ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷ്, സൈക്കോളജി, ഗണിതം, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, എം സി എ എന്നിവയിലുള്ള 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ബി എഡില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും. കോഴ്സുകള്‍ യു ജി സി/ എന്‍ സി ടി ഇ/ കോംമ്പീറ്റെന്റ് അക്രഡിറ്റേഷന് അതോറിറ്റി അംഗീകൃതമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://indianairforce.nic.in/ ല്‍ ലഭിക്കും

Home VACANCIES