റെയിൽ പാതയിലൂടെ ഭാരമേറിയ തീവണ്ടികൾ തുടർച്ചയായി സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ബല പ്രതിബലങ്ങൾ ചെറുത്ത് റെയിൽപാതയുടെ ലെവൽ തെറ്റാതെ നോക്കാൻ കരിങ്കൽച്ചല്ലി സഹായിക്കുന്നു. റെയിൽപാളങ്ങൾക്ക് കുറുകെ ഘടിപ്പിച്ചിട്ടുള്ള സ്ലീപ്പറുകൾക്കിടയിലേക്ക് കരിങ്കൽച്ചല്ലി ഇടിച്ചു കയറ്റി ലവലാക്കുകയാണ് പതിവ്. ഇതിന് മാറ്റം വരുന്നുണ്ടോ എന്ന് കൂടെക്കൂടെ പരിശോധിക്കേണ്ടതാണ്.

ആവശ്യമായ സന്ദർഭത്തിൽ പാളത്തിനടിയിലേക്ക് കൂടുതൽ ചല്ലി ഇടിച്ചുകയറ്റേണ്ടതായും വരും. തീവണ്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കുലുക്കത്തേയും ആഘാതങ്ങളേയും ചെറുക്കാൻ കരിങ്കല്ലിന് കഴിയുമെന്നതാണ് ഈ ആവശ്യത്തിന് അത് ഉപയോഗിക്കാൻ കാരണം. റയിൽപ്പാതയ്ക്കിടയിൽ ഇപ്രകാരം നിറയ്ക്കുന്ന കരിങ്കൽച്ചല്ലിയ്ക്ക് ‘ബലാസ്റ്റ്’ എന്നാണ് പേര് പറയുന്നത്.

Leave a Reply