സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 67 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://bank.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 6.