നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്രൂട്ട്മെന്റ് സൗജന്യമാണ്.

രണ്ട് വർഷമാണ് കരാർ കാലാവധി. താല്പര്യമുള്ളവർ പാസ്പോർട്ടിന്റെ പകർപ്പ്, ഫുൾ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ [email protected] ൽ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) എന്നിവയിൽ ലഭിക്കും.

Leave a Reply