MGM Group of Institutions കേരളത്തിൽ നിന്നുള്ള ആയിരത്തോളം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിൽ വരുത്തുന്ന സോഷ്യൽ ഇന്റേൺഷിപ്പ് പ്രോഗ്രാം ആയ MGM Rehab ന്റെ ആദ്യഘട്ടം ഈ ആഴ്ച പൂർത്തിയാക്കി. ഈ പ്രോഗ്രാമിന്റെ ഭാഗമായി പ്രളയ ബാധിതരായ പത്തു കുടുംബങ്ങൾക്ക് സോളാറിൽ പ്രവർത്തിക്കുന്ന വീടുകൾ നിർമിച്ചു നൽകാനാണ് MGM ഗ്രൂപ്പിന്റെ പ്ലാൻ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പ്രളയദുരിതങ്ങൾ ഭീകരമായി നേരിടേണ്ടിവന്ന മലപ്പുറം പുറത്തൂർ പഞ്ചായത്തിലെ രണ്ടു കുടുംബങ്ങൾക്കുള്ള വീടുകളുടെ തറക്കല്ലിടൽ ചടങ്ങു നടത്തിയത്.

ബഹു: ഉന്നതവിദ്യഭ്യാസവകുപ്പ് മന്ത്രി ഡോ: കെ ടി ജലീൽ ആണ് വീടുകളുടെ തറക്കല്ലിടൽ ചടങ്ങു നിർവഹിച്ചത്. ചടങ്ങിൽ SAGY നോഡൽ ഓഫീസർ ഡോ: അബ്ദുൽ ജബ്ബാർ, MGM ഗ്രൂപ്പ് ഡയറക്ടർ ശ്രീ. H അഹിനസ്, കോളേജ് പ്രിൻസിപ്പൽ ഡോ: ടി കെ മണി തുടങ്ങിയവർ സംബന്ധിച്ചു.

വീടുകൾ നിർമിക്കാൻ ചിലവാകുന്ന തുകയുടെ അമ്പത് ശതമാനം MGM Group of Institutions വഹിക്കും. ബാക്കി തുക അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്ന് നൽകുന്ന വിഹിതം, മറ്റു സന്നദ്ധ സംഘടനകൾ നൽകുന്ന സഹായം എന്നിവയിലൂടെ കണ്ടെത്തും. ഈയൊരു ഉദ്യമത്തിലൂടെ ഭാവി എൻജിനീയർമാരെ സാമൂഹ്യ നന്മക്കായി വാർത്തെടുക്കുകയാണ് MGM ഗ്രൂപ്പ് ചെയ്യുന്നതെന്ന് മന്ത്രിയുൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.

കൂടാതെ, വിദ്യാർത്ഥികൾക്ക് ഒരു പഠനത്തിനുപരി അവർ പഠനത്തിലൂടെ നേടിയെടുക്കുന്ന അറിവുകൾ ഉപയോഗിച്ച് സാങ്കേതികവിദ്യയുടെ സഹായത്താൽ വീടുകൾ നിർമ്മിച്ച് പാവങ്ങൾക്ക് നൽകുന്നതിലൂടെ MGM കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി രാജ്യത്തെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാതൃകയാകുകയാണെന്നും ചടങ്ങിൽ സംബന്ധിച്ച മന്ത്രിയുൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!