ആലപ്പുഴ ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പാർട്ട്‌ ടൈം സ്വീപ്പർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബർ 11ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടക്കും.  കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച്‌ 17 നു മാറ്റി വെച്ചതും പിന്നീട് ഘട്ടങ്ങളിലായി നടത്തിയ കൂടികാഴ്ച്ചയിൽ പങ്കെടുക്കാൻ സാധിക്കാത്തതുമായ ഉദ്യോഗാർത്ഥികൾക്ക്  വേണ്ടിയാണ് കൂടിക്കാഴ്ച. രാവിലെ 11 മണിക്ക്  ബന്ധപ്പെട്ട രേഖകൾ സഹിതം ഭാരതീയ ചികിത്സ വകുപ്പിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04772252965 ബന്ധപ്പെടുക.

Leave a Reply