1. അനലിസ്റ്റ്
MSc യോഗ്യതയുള്ളവർക്ക് അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഭിമവാരം, നെല്ലൂർ, ഭുവനേശ്വർ, അമലാപുരം, കാക്കിനഡ എന്നിവിടങ്ങളിലായി 8 ഒഴിവുകളാണുള്ളത്. 18000 രൂപയാണ് ശമ്പളം.

2. സാമ്പിൾ കളക്ടർ
അംഗീകൃത യൂണിവേഴ്സിറ്റി സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഭിമവാരം, നെല്ലൂർ, ഭുവനേശ്വർ, കൊച്ചി, ഓങ്കോൾ, വൽസദ് എന്നിവിടങ്ങളിലേക്ക് ആകെ ഏഴ് ഒഴിവുകളാണുള്ളത്. 13000 രൂപയാണ് ശമ്പളം.

3. ലാബ് അറ്റന്റന്റ്
SSLC പാസ്സായിരിക്കണം. ഭിമവാരം, ഭുവനേശ്വർ എന്നിവിടങ്ങളിലേക്ക് 2 ഒഴിവുകളാണ് ഉള്ളത്. 14000 രൂപയാണ് ശമ്പളം.

ഉയർന്ന പ്രായ പരിധി 28 വയസ്സ്. 500 രൂപയാണ് അപേക്ഷ ഫീസ്. താൽപ്പര്യമുള്ളവർ ഒക്ടോബർ 6 നു മുൻപായി [email protected] എന്ന വിലാസത്തിൽ അപേക്ഷകൾ ഇമെയിൽ ആയി അയക്കണം. കൂടുതൽ വിവരങ്ങൾക്കായി www.becil.com സന്ദർശിക്കുക

Leave a Reply