തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്കൂളിൽ അധ്യാപകരുടെ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് അധ്യാപകരുടെ രണ്ട് ഒഴിവുകളും സോഷ്യൽസയൻസ് വിഷയത്തിൽ ഒരു ഒഴിവും ആണുള്ളത്. ഇംഗ്ലീഷ് അധ്യാപകരുടെ ഒരു ഒഴിവ് പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിന് എണ്ണം യോഗ്യരായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ ജനറൽ വിഭാഗത്തെ പരിഗണിക്കും.
അപേക്ഷകർക്ക് സീടെറ്റ് / ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sainikschooltvm.nic.in എന്ന വെബ്സൈറ്റുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 23.