ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജെനെറ്റിക്സ് & ട്രീ ബ്രീഡിങ് (IFGTB) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. സ്‌റ്റെനോഗ്രാഫർ : ഒരു ഒഴിവാണുള്ളത്. +12 പാസായിരിക്കണം. 80 വാക്കുകളിൽ കുറയാതെ ടൈപ്പിംഗ് സ്പീഡ് (ഇംഗ്ലീഷ് / ഹിന്ദി) ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ടൈപ്പിംഗ് സ്പീഡ് സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയിരിക്കണം. 27 വയസ്സാണ് ഉയർന്ന പ്രായ പരിധി. ശമ്പളം : 25500 – 81100 രൂപ

2. ഫോറസ്റ്റ് ഗാർഡ്: 2 ഒഴിവുകളാണുള്ളത്. സയൻസ് വിഷയങ്ങളിൽ +12 പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ, പ്രൊബേഷൻ സമയത്ത് അംഗീകൃത ഫോറസ്റ്റ് ഗാർഡ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഫ്രോസ്ട്രി ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കേണ്ടതുണ്ട്. 27 വയസ്സാണ് ഉയർന്ന പ്രായ പരിധി. ശമ്പളം : 19900 – 63200 രൂപ.

3. ടെക്നിഷ്യൻ: 3 ഒഴിവുകളുണ്ട്. മെട്രിക്കുലേഷനും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ITI ആണ് യോഗ്യത. 30 വയസ്സാണ് ഉയർന്ന പ്രായ പരിധി. ശമ്പളം : 19900 – 63200 രൂപ.

മേൽപ്പറഞ്ഞ തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് 300 രൂപയാണ് ഫീസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 നവംബർ 30.

വിശദമായ വിവരങ്ങൾക്ക് : http://ifgtb.icfre.gov.in/advertisement/Advt.%20No.2%202020.doc

Leave a Reply