കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2021-22 അധ്യയന വർഷത്തിൽ വിവിധ പി.ജി. പ്രോഗ്രാമുകളിലേക്കും പിഎച്ച്.ഡി. കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, അപ്ലൈഡ് ജിയോളജി, ബയോ ടെക്നോളജി, ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയോൺമെന്റൽ സയൻസ്, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മറൈൻ മൈക്രോ ബയോളജി, ഫിസിക്കൽ ഓഷ്യാനോഗ്രഫി, റിമോട്ട് സെൻസിങ് ആൻഡ് ജിഐസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് എം.എസ്സി. കോഴ്സുകൾ. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ മേഖലയിലോ ഉള്ള ബി.എസ്സി. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

അക്വാ കൾച്ചർ, അക്വാറ്റിക് അനിമൽ ഹെൽത്ത്, അക്വാറ്റിക് എൻവയോൺ മാനേജ്മെന്റ്, ഫിഷ് ന്യൂട്രീഷ്യൻ ആൻഡ് ഫീഡ് ടെക്നോളജി, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് എക്സ്റ്റെൻഷൻ, ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ് എന്നീ വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്ത് എം.എഫ്.എസ്സി. കോഴ്സും നടത്തും. ബി.എഫ്.എസ്സി. ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ് വിഷയങ്ങളിൽ ഡ്യുവൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ. പ്രോഗ്രാമും കുഫോസിലുണ്ട്. ബിരുദത്തോടൊപ്പം കെമാറ്റ്/സിമാറ്റ്/കാറ്റ് യോഗത്യയുള്ളവരായിരിക്കണം അപേക്ഷകർ.

കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ്, ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്മെന്റ്, ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ എം.ടെക് കോഴ്സും കുഫോസിലുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് നേടിയവർക്ക് അപേക്ഷിക്കാം.

ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എൻജിനീയറിങ് എന്നീ ഫാക്കൽറ്റികളുടെ കീഴിൽ ഫിഷറീസും സമുദ്രശാസ്ത്രവുമായി വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി. കോഴ്സിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പിഎച്ച്.ഡി. ഉൾെപ്പടെയുള്ള എല്ലാ കോഴ്സുകളിലേക്കും ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി www.admission.kufos.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് ഏഴ്. കോഴ്സുകളുടെ വിശദാംശങ്ങൾക്കും ഫീസ്, സീറ്റുകളുടെ എണ്ണം മുതലായ വിവരങ്ങൾ അറിയാനും പ്രോസ്പെക്ടസ് ലഭിക്കാനും സർവകലാശാല വെബ്സൈറ്റ് ആയ www.kufos.ac.in സന്ദർശിക്കുക. എല്ലാ കോഴ്സുകളിലേക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുഫോസ് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ.

എല്ലാ കോഴ്സുകളിലും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണമുണ്ട്. എം.എഫ്.എസ്സി. ഒഴികെയുള്ള പി.ജി. പ്രോഗ്രാമുകളിൽ രണ്ട് വീതം എൻ.ആർ.ഐ. സീറ്റുകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!