വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം.
മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. എബിഎ  തെറാപ്പിയില്‍ പരിശീലനം ലഭിച്ച വനിത തെറാപിസ്റ്റുകള്‍ ജൂലൈ 25 നു മുമ്പായി സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും [email protected] ല്‍ അയക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org ല്‍. ഫോണ്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്ത് നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471 2770540, 2770 577.

Leave a Reply