വനിതാസംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായി കേരളാ സ്റ്റാർട്ടപ്പ് മിഷനും Confederation of Indian Industries (CII) ൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വുമൺ നെറ്റ്‌വർക്കും ചേർന്നൊരുക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വനിതാ സംരംഭക ഉച്ചകോടി കൊച്ചിയിൽ ഓഗസ്റ്റ് ഒന്നിന് അരങ്ങേറുന്നു. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബായ കളമശ്ശേരി ഇൻറ്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ വെച്ചാണ് വുമൺ സ്റ്റാർട്ടപ്പ് സമ്മിറ്റ് നടക്കുക. ടെക്നോളജി-സംരംഭകത്വ മേഖലകളിലേക്ക് കൂടുതൽ സ്ത്രീകളുടെ പ്രാധിനിത്യം ഉറപ്പുവരുത്തുന്നതിനായാണ് കേരളാ സ്റ്റാർട്ടപ്പ് മിഷൻ ഇത്തരമൊരു ഉദ്യമവുമായി മുന്നോട്ടു വന്നത്.

നിലവിൽ കേരളത്തിൻ്റെ ടെക്നോളജി സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ 13% ശതമാനമാണ് സ്ത്രീ സാന്നിധ്യം. കൂടുതൽ പേരെ സംരംഭകത്വത്തിലേക്ക് ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നിരവധി പോളിസികളും സ്കീമുകളും അവതരിപ്പിച്ചിരുന്നു. വുമൺ സമ്മിറ്റിൽ സംസ്ഥാന സർക്കാർ വനിതാ സംരംഭകർക്കായി നൽകുന്ന കൂടുതൽ സ്കീമുകളെക്കൂടി പരിചയപ്പെടുത്തും.

വിവിധ തൊഴിൽ മേഖലകളിൽ തുടരുന്ന വനിതകളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കുക, കൂടുതൽ വനിതാസംരംഭകരെ ഉൾപ്പെടുത്തി കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം കൂടുതൽ വിപുലീകരിക്കുക എന്നിവയാണ് “വുമൺ സ്റ്റാർട്ടപ്പ് സമ്മിറ്റ് 2019” കൊണ്ട് ലക്ഷ്യം വക്കുന്നത്. പ്രമുഖ വനിതാ സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, വിവിധ മേഖലകളിലെ വനിതാപ്രധാനികൾ, രാഷ്ട്രീയരംഗത്തെ പ്രമുഖർ തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും. കൂടാതെ, “Developing an Inclusive Entrepreneurship Ecosystem” എന്ന വിഷയത്തെ മുൻ നിർത്തി ചർച്ചയും സംഘടിപ്പിക്കും.

KSUM women Startup Summit 2019

വനിതാ പ്രഫഷനലുകൾ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ, കോർപ്പറേറ്റ് ലീഡർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങിയവർക്ക് വുമൺ സമ്മിറ്റിൽ പങ്കെടുക്കാം.

കേരള സ്റ്റാർട്ടപ്പ് മിഷൻ ആഗോളതലത്തിൽ നടത്തുന്ന “She Loves Tech” സ്റ്റാർട്ടപ്പ് കോമ്പറ്റിഷൻ്റെ നാഷണൽ ഗ്രാൻഡ് ചലഞ്ച് കൂടി വുമൺ സമ്മിറ്റിൻ്റെ കൂടെ നടക്കും. ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 സ്റ്റാർട്ടപ്പുകളെ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നതോടൊപ്പം മികച്ച സ്റ്റാർട്ടപ്പുകളെ ആഗോളതലത്തിലേക്ക് തിരഞ്ഞെടുക്കുന്നതുമായിരിക്കും.

വുമൺ സ്റ്റാർട്ടപ്പ് സമ്മിറ്റ് 2019 (Women Startup Summit 2019) ൽ പങ്കെടുക്കാൻ 600 രൂപയാണ് രജിസ്ട്രേഷൻ ഫീ. കേരളാ സ്റ്റാർട്ടപ്പ് മിഷൻ്റെ യൂണിക് ഐഡി (UNIQUE ID) ഉള്ള സ്റ്റാർട്ട്അപ്പുകൾക്ക് 50% കിഴിവ് ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷൻ ചെയ്യാൻ സന്ദർശിക്കുക: https://startupmission.in/womensummit/

Leave a Reply