പുസ്തകങ്ങളുടെ ലോകത്ത്, അറിവുകളുടെ കാവൽക്കാരായി നിൽക്കാൻ ആരാണ് ആഗ്രഹിക്കാത്തത്…? വായനയുടെ അകത്തളങ്ങളിൽ, പുസ്തകങ്ങളെ എഴുതി പ്രതിഫലിപ്പിച്ച മഹാന്മാരുടെ കൂടെ ദിനങ്ങളെ ചിലവഴിക്കാൻ പുസ്തകങ്ങളെ ഇഷ്ട്ടപെടുന്നവർക്കാവില്ലേ..?
ഏതൊരാൾക്കും ലൈബ്രറിയൻ ആവാൻ കഴിയില്ല. അതിന് ചില ഗുണങ്ങൾ ഒക്കെ വേണം. പ്രതേക താല്പര്യവും സംസാരിക്കാൻ കഴിവുള്ളവരും ചിന്തകളെ ഒരുമിച്ചു കൂട്ടുന്നവരുമാവണം. കൂടാതെ പുസ്തകങ്ങളെ കുറിച്ച് നല്ല അറിവുള്ളവരായിരിക്കണം.
ചരിത്രത്തിൽ അശുർബാനിപാൽ എന്ന വ്യക്തിയാണ് ആദ്യമായി ലൈബ്രറിയൻഷിപ് ഒരു പ്രഫഷണൽ ആയി തുടക്കമിടുന്നത്.
അതീവ താല്പര്യമുള്ളവർക്ക് ലൈബ്രറിയൻ കോഴ്സ്കൾ ധാരാളം ലഭ്യമാണ്. ഇന്ത്യയിലും മറ്റു പല സർവ്വകലാശാലകളിലും ഡിപ്ലോമയായും ബിരുദമായും ബിരുദാനാന്തര ബിരുദമായും ഈ കോഴ്സ് പഠിക്കാം. സാധ്യതകളുടെ കാര്യത്തിലും ഈ കോഴ്‌സ് പുറകിലല്ല. ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കാവുന്നതാണ്.
ഡിപ്ലോമ കോഴ്സ് ആയി ഡിപ്ലോമ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് ആയി ഡിപ്ലോമ ഇൻ ലൈബ്രറി ഓട്ടോമേഷൻ ആൻഡ് നെറ്റ്‌വർക്കിങ് എന്നിവയും, ബിരുദ കോഴ്സ് ആയി ബാച്‌ലർ ഇൻ ലൈബ്രറി സയൻസ് (B.Lib.), ബാച്‌ലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (BLI Sc.)മാസ്റ്റർ കോഴ്സ് ആയി മാസ്റ്റർ ഇൻ ലൈബ്രറി സയൻസും, മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസും പി എച് ഡി, എം ഫിൽ കോഴ്സ്കളും ചെയ്യാം.
ലൈബ്രറിയൻ കോഴ്സുകൾ ലഭ്യമാകുന്ന മികച്ച കോളേജ്കൾ
- യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ന്യൂ ഡൽഹി
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി
- പഞ്ചാബ് യൂണിവേഴ്സിറ്റി, ഡിപ്പാർട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ചണ്ഡീഗ്രഹ്
- SRM യൂണിവേഴ്സിറ്റി, SRMU, ഹരിയാന
- സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്സിറ്റി, SPPU, പൂനെ
- ഒസ്മാനിയ യൂണിവേഴ്സിറ്റി, OU, ഹൈദ്രബാദ്
താല്പര്യ പൂർവ്വം പഠിക്കുന്നവർക്ക് ലൈബ്രറിയൻ മേഖല വളരെയധികം അവസരങ്ങൾ നൽകുന്നു. പ്രതിവർഷം 2 മുതൽ 4 ലക്ഷം വരെ സാലറി പ്രതീക്ഷിക്കാവുന്നതാണ്. ജീവിതത്തെ പുസ്തകങ്ങൾക്കിടയിലൂടെ ആസ്വദിച്ച്, അറിവിന്റെ ഗോപുരങ്ങളിൽ ഉയർന്നെത്താൻ, ലൈബ്രറിയൻ പഠനം നിങ്ങളെ സഹായിക്കും. വെറുമൊരു കാവൽക്കാർ അല്ല ലൈബ്രറിയൻസ്, അറിവുകളുടെ രാജാക്കന്മാർ ആണ്.