Munavira Vakayil
Munavira Vakayil
Sub Editor, NowNext

വനങ്ങളിലൂടെ..വനത്തിന്റെ നിശബ്ദതയെ തൊട്ടറിഞ്ഞ്.. പ്രകൃതിയുടെ പച്ചപ്പിനെ, മനോഹാരിതയെ, അതിന്റെ വശ്യതയെയെല്ലാം സ്നേഹത്തോടെ കാത്ത് സൂക്ഷിക്കാനും, അത്രമാത്രം കാടിനോടും മണ്ണിനോടും അടുത്തിടപഴകാൻ താല്പര്യമുള്ളവരാണോ നിങ്ങൾ?

എങ്കിൽ വനശാസ്ത്ര പഠനം അതിനവസരമൊരുക്കും.

വനങ്ങളും അതിന്റെ അനുബന്ധ വിഭവങ്ങളും കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് വനശാസ്ത്രം (Forestry). മനുഷ്യ അതിക്രമങ്ങൾ പ്രകൃതിക്കും വനങ്ങൾക്കും ആഘാതം സൃഷ്ടിക്കുമ്പോൾ വന ശാസ്ത്രത്തിലൂന്നി ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ ഒരു വന ശാസ്ത്രജ്ഞൻ ശ്രമിക്കുന്നുണ്ട്.

പരിസ്ഥിതി പുനഃസ്ഥാപനം, തടി വിളവെടുപ്പ്, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന നിരവധി പ്രവർത്തനങ്ങൾ ഒരു വന ശാസ്ത്രജ്ഞൻ ചെയ്യുന്നു. പൊതു- സ്വകാര്യ ഉടമസ്ഥതയിലുള്ള വനഭൂമികൾക്കായി വനപരിപാലന പദ്ധതികൾ വികസിപ്പിക്കുകയും, പുതിയ മരങ്ങൾക്കായി സൈറ്റുകൾ തിരഞ്ഞെടുക്കുക, വനവികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും പുനരുപയോഗ വന ഉൽപ്പന്നങ്ങൾ വഴി സുസ്ഥിര സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വന ശാസ്ത്രഞ്ജന്റെ കീഴിൽ വരുന്നു എന്നതാണ്.

ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പി എച് ടി കോഴ്സുകൾ വാനശാസ്ത്ര പഠനത്തിൽ ചെയ്യാവുന്നതാണ്.

ബിരുദ കോഴ്സുകൾ
  • B.Sc. in Forestry
  • B.Sc. in Wildlife
  • Bachelor of Science (B.Sc.) in Tree Improvement and Genetic Resources
  • Bachelor of Science (B.Sc. – Hons) in Forestry
ബിരുദാനന്തര കോഴ്സുകൾ
  • M.Sc. in Forestry
  • M.Sc. in Wildlife
  • M.Sc. Wood Science & Tech.
  • Master of Science (M.Sc.) in Agroforestry
  • Master of Science (M.Sc.) in Forest Products
  • Master of Science (M.Sc.) in Tree Improvements
  • Master in Wildlife Sciences
ഡിപ്ലോമ കോഴ്സുകൾ
  • Post Graduate Diploma in Forest Management
  • Diploma in Zoo and Wild Animal Health Cure and Management
  • Post Graduate Diploma in Forestry Management (PGDFM)
  • Post Master’s Diploma Non Wood Forest Products

നിരവധി സാധ്യതകളുള്ള മേഖലയാണിത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും തൊഴിൽ അവസരങ്ങൾ ലഭ്യമാണ്.

സുവോളജിക്കൽ പാർക്കുകൾ, വന്യജീവി ശ്രേണികൾ, വന്യജീവി ഗവേഷണ സ്ഥാപനങ്ങൾ, ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ICFRE) എന്നീ സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളും, വന്യജീവി വകുപ്പ്, വനം വകുപ്പ്, നാഷണൽ പാർക്കുകൾ & സാങ്ച്വറി, ഫോറസ്റ്റ് നഴ്സറികൾ എന്നിവിടങ്ങളിൽ ജോലി അവസരങ്ങളുണ്ട്.

വനശാസ്ത്രത്തിൽ ബിരുദം നേടിയവർക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) പരീക്ഷയും എഴുതി കേന്ദ്ര സർക്കാരിന്റെ കീഴിലും പ്രവർത്തിക്കാം. കോളേജുകളിൽ അധ്യാപകരായും പ്രവർത്തിക്കാവുന്നതാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
  1. Dr BR Ambedkar University, Uttar Pradesh
  2. GB. Pant University of Agriculture and Technology, Pantnagar
  3. Arid Forest Research institute, Jodhpur
  4. Indian Institute of Forest Management, Bhopal
  5. Forest Research Institute University, Dehra Dun
  6. Dr. Yashwant Singh Parmar University of Horticulture and Forestry, Himachal Pradesh
  7. Wildlife Institute of India, Dehradun
  8. Tropical Forest Research Institute, Jabalpur
  9. Institute of Forest Genetics and Tree Breeding, Coimbatore

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!