Prof. G.S. Sree Kiran

Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights Founder & Director at CLAP Smart Learn (P) Ltd
Bangalore | Malaysia
CEO Next Best Solutions (P) Ltd

 

വൈകി ഓഫീസില്‍ നിന്ന് കാര്‍ എടുത്തു മടങ്ങുമ്പോള്‍, വളവിന്റെ അവിടെ ആരോ സമയലാഭത്തിന് കാര്‍ എങ്ങനെയോ പാര്‍ക് ചെയ്തിട്ട് പോയിരിക്കുന്നു. അവിടെ ഒന്ന് തിരിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും വന്ന വണ്ടികള്‍ ഒക്കെ ശ്രമിച്ചു ഒരു ചെറിയ ബ്ലോക്ക് ആയി.

‘ഒരു മിനിട്ട് സമയ ലാഭത്തിന്‌ വേണ്ടി ആരോ ഇങ്ങനെ പാര്‍ക്ക് ചെയ്ത്‌ കൊണ്ട് എല്ലാവരുടെയും എത്ര സമയമാണ് പോയത് ‘ ഭാര്യ ഒരു ആത്മഗതം പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്ന് മോന്റെ ഒരു ചോദ്യം,

ഒരു മിനിട്ടില്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും, അതെന്താ ഒരു മിനിട്ടിന്റെ
importance?’

ആദ്യം മനസ്സില്‍ വന്നത് ഒരു മിനിട്ടില്‍ നഷ്ടമാകാവുന്ന കാര്യങ്ങൾ ആണ്, അശ്രദ്ധ കൊണ്ട് ഉണ്ടാകാവുന്ന അപകടങ്ങളും, ഒരു മിനിട്ട് വൈകിയത് മൂലം നഷ്ടമാകുന്ന യാത്രകളും ഒക്കെ…

പക്ഷേ അത് ഞാന്‍ അവിടെ പറഞാല്‍ ഒരു മിനിട്ടിന്റെ അവസരങ്ങളെക്കാളും മേലെ അവന്റെ മനസ്സില്‍ ഉറക്കുന്നത് ഒരു മിനിട്ടിന്റെ നഷ്ടങ്ങള്‍ ആവും.

അങ്ങനെ ഒരു നെഗറ്റീവ് association കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കുന്നതിലും നല്ലത്, ആ ഒരു മിനിട്ടിന്റെ അവസരങ്ങളെ കുറിച്ച് പറഞ്ഞു, ഒരു positive ചിന്ത ഉണ്ടാക്കുന്നത് അല്ലേ?

അതുകൊണ്ട് ആ ഒരു മിനിട്ടില്‍ എനിക്ക് ഓർത്ത് എടുത്തു പറയാന്‍ സാധിച്ച ഒരു മിനിട്ടിന്റെ ഒരുപാട് സാധ്യതകള്‍ ആണ് താഴേ കൊടുത്തിരിക്കുന്നത്.

  • ഒരു മിനിട്ടില്‍ നിനക്ക് ഒരു ഐഡിയ ഉണ്ടാക്കാം.
  • ഒരു മിനിട്ടില്‍ ഒരു കാര്യം ചെയ്യാനുള്ള ഉറച്ച തീരുമാനം എടുക്കാം.
  • ഒരു മിനിട്ടില്‍ ഒരു കഥ ഉണ്ടാക്കാം, പറയാം.
  • ഒരു മിനിട്ടില്‍ ഒരാളെ inspire ചെയ്യാം.
  • ഒരു മിനിട്ടില്‍ നമ്മള്‍ മറന്ന ഒരാളെ ഫോണ്‍ വിളിച്ചു സംസാരിക്കാം.
  • ഒരു മിനിട്ടില്‍ നിന്നെ സഹായിക്കുന്ന ആരെയും, അത് ലിഫ്റ്റ് operator, security, house maid, teacher, friend, അച്ഛൻ, അമ്മ ആര്‍ക്ക് ആണ് എങ്കിലും നന്ദി പറയാം, അവരെ അഭിനന്ദിക്കാം.
  • ഒരു മിനിട്ടില്‍ പുതിയ രണ്ട് വാക്കുകള്‍ പഠിക്കാം.
  • ഒരു മിനിട്ടില്‍ പഠിച്ചത് എന്തെങ്കിലും ഒന്ന് പ്രാക്ടീസ് ചെയ്യാം.
  • ഒരു മിനിട്ടില്‍ നമുക്ക് സ്‌നേഹം പ്രകടിപ്പിക്കാം.
  • ഒരു മിനിട്ടില്‍ നമുക്ക് പുതിയ ഒരാളെ പരിചയപ്പെടാം, സുഹൃത്തുക്കളെ സമ്പാദിക്കാം.
  • ഒരു മിനിട്ടില്‍ നമുക്ക് നല്ല ഒരു കേള്‍വിക്കാരന്‍ ആവാം.
  • ഒരു മിനിട്ടില്‍ നമുക്ക് വലിയ ഒരു സ്വപ്നം കാണാം.
  • ഒരു മിനിട്ടില്‍ നമുക്ക് ഒരാള്‍ക്ക് വഴി പറഞ്ഞു കൊടുക്കാം.
  • പിന്നെ ഒരു മിനിട്ടില്‍ നമുക്ക് ഇത്രയും സാധ്യതകളെ കുറിച്ച് ചിന്തിക്കാം.

ശരിക്കും അവഗണിക്കാവുന്ന ഒരു ചോദ്യത്തില്‍ നിന്നും ഉണ്ടായ ചിന്തകൾ ആണ് ഇതെല്ലാം. ഒരു മിനിട്ടിന്റെ സാധ്യതകളെ കുറിച്ച് പിന്നെ ഞങ്ങൾ മൂന്ന് പേരും കൂടി ഒരു മത്സരമായിരുന്നു.

ഒരു മിനിട്ടിന്റെ സാധ്യതകള്‍ വളരെ വലുതാണ്, അത് പോലെ നമ്മുടെ വളര്‍ന്നു വരുന്ന കുട്ടികളുടെയും. അവരുടെ ചോദ്യങ്ങള്‍ അവഗണിക്കാതെ കാതോര്‍ക്കുക, ഉത്തരം കണ്ടെത്തി കൊടുത്തു കൊണ്ടെ ഇരിക്കുക.

ഒന്നുമില്ലെങ്കില്‍ പോലും, ഒരു മിനിട്ടില്‍ നല്ല ഒരു ചോദ്യം ചോദിക്കാന്‍ പറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!