പുതുച്ചേരി ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റെസിഡന്റ്, ജൂനിയർ റെസിഡന്റ് / ട്യൂട്ടർ തസ്തികളിലെ നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദാനന്തര ബിരുദം (എം.ഡി. / എം.എസ്. / ഡി.എം. / എം.സി.എച്.) എന്നീ യോഗ്യതയുള്ളവർക്ക്‌ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ വിവിധ വിഷയങ്ങളിൽ ആയി 20 ഒഴിവുകളാനുള്ളത്.

സീനിയർ റെസിഡന്റാകൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് 18 ഒഴിവുകളും എം.ബി.ബി.എസ്. ഉള്ള ജൂനിയർ റെസിഡന്റ് / ട്യൂട്ടറിന് 21 ഒഴിവുകലാണ് ഉള്ളത്. ജൂനിയർ റെസിഡന്റ് / ട്യൂട്ടർ, സീനിയർ റെസിഡന്റ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫോറം www.igmcri.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ Director, Indira Gandhi Medical College And Research Institute, Puducherry, 605009 എന്ന വിലാസത്തിൽ ജൂലൈ 6 ന് അഞ്ച് മണിക്കകത്ത് ലഭിച്ചിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!