കൊച്ചിന്‍ ഷിപ്യാര്‍ഡിലെ 62 ഒഴിവുകളിലേക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഷിപ്പ് ഡ്രാഫ്റ്റ്‌സ്‌മെന്‍ ട്രെയിനി (മെക്കാനിക്കല്‍)- 48 ഒഴിവുകള്‍
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ പാസായിരിക്കണം. ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പ്, കാഡ് എന്നിവയില്‍ പ്രവൃത്തി പരിചയം. ഷിപ്പ് ഡ്രാഫ്റ്റ്‌സ്‌മെന്‍ ട്രെയിനി (ഇലക്‌ട്രിക്കല്‍)- 14 ഒഴിവുകള്‍.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടു കൂടിയ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഡ്രാഫ്റ്റ്‌സ്മാന്‍, കാഡ് എന്നിവയില്‍ പ്രവൃത്തിപരിചയം. പ്രായം: 25 വയസിന് മുകളില്‍ പാടില്ല. 15-01-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അഞ്ച് വയസും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഫെയ്‌സ് 1, ഫെയ്‌സ് 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 300 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് https://cochinshipyard.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തിയതി: ജനുവരി 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!