തുണേരി, തോടന്നൂര്‍ ബ്ലോക്കുകളില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെയും കൊയിലാണ്ടി, തുണേരി, തോടന്നൂര്‍ ബ്ലോക്കുകളില്‍ സഹായികളായി അറ്റന്റന്റുമാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍ക്ക് പ്രതിമാസം പരമാവധി 39500/ രൂപയും അറ്റന്റന്റുമാര്‍ക്ക് പ്രതിദിനം 350 രൂപ പ്രകാരം പ്രതിമാസം 10500 രൂപയും വേതനമായി ലഭിക്കും.
താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം വെറ്ററിനറി ഡോക്ടര്‍മാര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 14 ന് രാവിലെ 10.30 മണി മുതല്‍ 11.30 മണി വരെ നടക്കുന്ന അഭിമുഖത്തിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാവണം. ഫോണ്‍ – 0495 2768075.