ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ ആറ് ഒഴിവുണ്ട്. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. അനലിസ്റ്റ് പ്രോഗ്രാമര്‍ വിന്‍ഡോസ് 1, അനലിസ്റ്റ് പ്രോഗ്രാമര്‍ ഫ്രണ്ട് എന്‍ഡ് 2, ഐടി സിസ്റ്റംസ് സപ്പോര്‍ട് എന്‍ജിനിയര്‍ 1, ഐടി എന്‍ജിനിയര്‍(ഡാറ്റ സെന്റര്‍) 2 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബിഇ/ബിടെക്. വിവിധ സോഫ്റ്റ് വേറുകളിലും കംപ്യൂട്ടര്‍ ലാംഗ്വേജിലുമുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. അനലിസ്റ്റ് പ്രോഗ്രാമര്‍ തസ്തികയിലേക്ക് എംസിഎ/എംഎസ്സി ഐടി, എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. www.ibps.in വഴി അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. അവസാന തിയതി ഫെബ്രുവരി എട്ട്. വിശദവിവരം വെബ്സൈറ്റില്‍.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!