ഉല്‍കൃഷ്ട വാതകങ്ങളെ പൊതുവെ എല്ലാവരും  അലസവാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇതുമാത്രമല്ല, വിശിഷ്ട വാതകങ്ങളെന്നും , നിഷ്‌ക്രിയ വാതകങ്ങളെന്നും വിളിക്കാറുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളായ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍, ക്രിപ്റ്റോണ്‍, സെനോണ്‍, റഡോണ്‍ എന്നിവയാണ് ഇവര്‍. സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ വില്യം റാംസേയാണ് അലസവാതകങ്ങളുടെ പിതാവ്.

ഇവയെ നിഷ്‌ക്രിയമാക്കുന്നത് സംയോജക ഇലക്ട്രോണ്‍ വിന്യാസമാണ്. അതായത് ഇവയുടെ സംയോജകത പൂജ്യമാണ്. നിഷ്‌ക്രിയ വാതകങ്ങളായതുകൊണ്ട് ഇവ സ്വതന്ത്രാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു . അതുകൊണ്ടുതന്നെ മറ്റു മൂലകങ്ങളുമായും, സംയുക്തങ്ങളുമായും വളരെ വിരളമായേ ഇവ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുകയുള്ളൂ. ഇവര്‍ക്ക് പ്രത്യേകിച്ച് നിറമോ, മണമോ, രുചിയോ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here