“ഡാറ്റ സയൻസ് –  പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകുന്നതാണോ?” എന്ന വിഷയത്തിൽ പൂനയിലെ സാവിത്രിഭായ് ഫൂലെ സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. ടി.വി.രാമനാഥൻ കണ്ണൂർ സർവ്വകലാശാലയിൽ പ്രഭാഷണം നടത്തി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാ പഠനശാഖകളിലും ഡാറ്റാ സയൻസിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നത് പഠനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയതനല്കാൻ സഹായിക്കുമെന്ന് പ്രൊഫ. രാമനാഥൻ അഭിപ്രായപ്പെട്ടു.

കണ്ണൂർ സർവ്വകലാശാല റിസർച്ച് ആന്റ് സെവലപ്മെന്റ് സെല്ലും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ചേർന്ന് കണ്ണൂർ സർവ്വകലാശാലയുടെ താവക്കര ക്യാംപസിൽ നടത്തിയ പ്രഭാഷണ പരമ്പരയിലെ ഏഴാമത്തെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സർവ്വകലാശാല വൈസ്-ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ-വെെസ് ചാൻസലർ പ്രൊഫ. സാബു എ., രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ്, റിസർച്ച് & ഡെവലപ്മെൻറ് സെൽ ഡയറക്ടർ പ്രൊഫ. അനിൽ രാമചന്ദ്രൻ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.

പ്രഭാഷണ പരമ്പരയിലെ എട്ടാമത്തെ പ്രഭാഷണം ന്യൂ ദെൽഹിയിലെ   സെന്റർ ഓഫ് സയൻസസ് ഹ്യൂമെയിൻസിലെ ഫ്രഞ്ച് ജനസംഖ്യ ഗവേഷകനായ പ്രൊഫ. ക്രിസ്റ്റോഫ് ഗുൽമോട്ടോ “ഇന്ത്യയിലെ കോവിഡ് – 19 മരണനിരക്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി”. ഔദ്യോഗിക രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കോവിഡ് മരണങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ടെന്ന്  പ്രൊഫ. ക്രിസ്റ്റോഫ് ഗുൽമോട്ടോ അഭിപ്രായപ്പെട്ടു.

പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനം വൈസ്-ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ., രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ്, സിന്റിക്കേറ്റ് മെമ്പർ ഡോ. രാഖി രാഘവൻ എന്നിവർ ആശംസകൾ അറിയിച്ചു. നരവംശശാസത്ര വകുപ്പ് മേധാവി ഡോ.എം.എസ്. മഹേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെൽ ഡയറക്ടർ പ്രൊഫ. അനിൽ രാമചന്ദ്രൻ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!