കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്ത ഭാഗമാണ് പ്യൂപ്പിള്‍ (Pupil). കണ്ണിനുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധര്‍മം. മനുഷ്യനില്‍ പ്യൂപ്പിള്‍ വൃത്താകൃതിയിലാണ് കാണുന്നത്. എന്നാല്‍ പല ജീവികളിലും ഇതിന് വ്യത്യാസം വരും. പൂച്ചകള്‍ക്ക് ലംബമായ വരകളോടുകൂടിയ പ്യൂപ്പിളും, ആടുകള്‍ക്ക് തിരശ്ചീനമായ പ്യൂപ്പിളുമാണുള്ളത്. ജെറാര്‍ഡ് ഓഫ് ക്രിമോണ എന്ന ഇറ്റാലിയന്‍ പരിഭാഷകനാണ് പ്യൂപ്പിള്‍ എന്ന പദം സംഭാവന ചെയ്തത്. ഏറ്റവും പ്രസന്നമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഒരു മനുഷ്യന്റെ കണ്ണിലെ പ്യൂപ്പിള്‍ 45 ശതമാനം വികസിക്കുമത്രെ !.

Leave a Reply