സംസ്ഥാന ലഹരി വർജ്ജന മിഷന്റെ (വിമുക്തി) ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ കൗൺസലിങ് സെന്ററുകളിൽ കൗൺസലർമാരെ നിയമിക്കുന്നു. 2 ഒഴിവ്. ഒരു വർഷ കരാർ നിയമനം.

യോഗ്യത: എംഎസ്‌സി/എംഎ (സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി/കൗൺസലിങ് സൈക്കോളജി) അല്ലെങ്കിൽ എംഎസ്ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി), 2വർഷ പരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 20,000 രൂപ

ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, വിമുക്തി മിഷൻ, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ഓഗസ്റ്റ് 10ന് മുൻപ് അപേക്ഷിക്കണം. അപേക്ഷാ ഫോം www.keralaexcise.gov.in ലും Vimukthikerala എന്ന ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here