കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയിൽ പ്രോജക്ട് സ്റ്റാഫിന്റെ 50 താൽക്കാലിക ഒഴിവ്. ഒാഗസ്റ്റ് 17 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായ പരിധി, ശമ്പളം: പ്രോജക്ട് സയന്റിസ്റ്റ് I (18): വിവിധ വിഷയങ്ങളിൽ എം എസ്‍ സി/എം എഫ്‌ എസ്‌ സി/ബിടെക്, 35 വയസ്സ്, 56,000 രൂപ.

പ്രോജക്ട് സയന്റിസ്റ്റ് II (15): വിവിധ വിഷയങ്ങളിലെ എംഎസ്‍സി/എംഎഫ്‌എസ്‌സി/ബിടെക്, 3 വർഷ ഗവേഷണ പരിചയം, 40 വയസ്സ്, 67,000 രൂപ.

പ്രോജക്ട് അസോഷ്യേറ്റ് (11): വിവിധ വിഷയങ്ങളിൽ എംഎസ്‍സി/എംഎഫ്‌എസ്‌സി, ഗവേഷണ പരിചയം, 35 വയസ്സ്, നെറ്റ് യോഗ്യതക്കാർക്ക്-35,000 രൂപ, അല്ലാത്തവർക്ക്-28000 രൂപ.

സീനിയർ പ്രോജക്ട് അസോഷ്യേറ്റ് (3): വിവിധ വിഷയങ്ങളിൽ എംഎസ്‍സി/എംഎഫ്‌എസ്‌സി, 4 വർഷ ഗവേഷണ പരിചയം, 40 വയസ്സ്, 42,000 രൂപ.

പ്രോജക്ട് സയന്റിസ്റ്റ് III (2): വിവിധ വിഷയങ്ങളിലെ എംഎസ്‍സി, 7 വർഷ ഗവേഷണ പരിചയം, 45 വയസ്സ്, 78,000 രൂപ.

പ്രോജക്ട് മാനേജർ (1): വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി, 20 വർഷ ഗവേഷണ പരിചയം, 45 വയസ്സ്, 1,25,000 രൂപ.

വിഷ‌യങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cmlre.gov.in കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here