​സ്നേഹവും കരുതലും സുരക്ഷിതത്വവുമൊക്കെ ആലിം​ഗനത്തിലൂടെ നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെയുള്ള ആലിം​ഗനം ഒരു ജോലിയാണെന്ന് വിശ്വസിക്കാനാവുമോ ?

എന്നാൽ വിശ്വസിക്കേണ്ടി വരും. ഇങ്ങനെ ആലിം​ഗനം തൊഴിൽ ആക്കിയ ഒരാൾ  ഉണ്ട്. പ്രൊഫഷണൽ ആലിം​ഗനത്തിലൂടെ മണിക്കൂറിന് 7400 രൂപ വരെ നേടുന്ന ഒരു വനിത. ഇൻഡ്യനാപോളിസ്ക്കാരിയായ കീലി ഷൂപ്പ് ആണ് ഇവർ. കൂടുതൽ സ്നേഹിക്കപ്പെടുന്നുണ്ടെന്നും, പരിപാലിക്കപ്പെടുന്നുണ്ടെന്നും ഒക്കെ ഉപഭോക്താക്കളിൽ തോന്നലുണ്ടാക്കുന്ന രീതിയിലാണ് ഈ ആലിംഗനം. ‘ലൈംഗികമായി ഇതിൽ ഒന്നുമില്ല’.

വിചിത്രമായ ഒരു ജോലി കോർപ്പറേറ്റ് രീതിയിൽ കൈകാര്യം ചെയ്യുന്ന വനിതയുടെ വിശദീകരണം ഇങ്ങനെ. കോവിഡ് കാലത്ത് ഉൾപ്പെടെയുള്ള മാനസിക സംഘർഷങ്ങളും, ആളുകളുടെ ഉത്കണ്ഠയും ഒക്കെ കുറക്കുന്ന ഈ ആലിംഗനം കൂട്ടുകാർക്കിടയിലും പങ്കാളിയുടെയോ, മാതാപിതാക്കളുടെയോ ഇടയിലും മാത്രമല്ല. ചുറ്റിലുള്ളവരിലേക്കും എത്തിക്കുകയാണ് ഈ പ്രഫഷണൽ കഡ്ലർ.

ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. മണിക്കൂറുകൾക്കാണ് പ്രതിഫലം. ദിവസേനയും പ്രൊഫഷണൽ കഡ്ലർ സേവനം പ്രയോജനപ്പെടുത്തുന്നവരുണ്ടത്രെ. 100 ശതമാനവും ലൈംഗികമായി ദുരുപയോഗം ചെയ്യില്ലെന്ന ഉറപ്പോടെയാണ് ഇവർ സേവനം നൽകുന്നത്. എന്നാൽ വിചിത്രമായ അഭ്യർത്ഥനകളും ഉപഭോക്താക്കൾ നൽകാറുണ്ടെന്ന് കീലി വെളിപ്പെടുത്തുന്നു. ഏഴു വർഷമായി ഇവർ ഈ രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here