എന്തെങ്കിലും സൗജന്യമായി കരസ്ഥമാക്കുന്നതിനെ നമ്മൾ കളിയാക്കിക്കൊണ്ട് ഓസിനു നേടുക, അല്ലെങ്കിൽ ഓസി നേടുക എന്നൊക്കെ പറയാറുണ്ട്. ശെരിക്കും എങ്ങനെയാണ് ഈ പ്രയോഗം മലയാളികൾക്ക് സുപരിചിതമായത്?
എങ്ങനെയാവും അവർ അവരുടെ ദൈനംദിന ജീവിതത്തിൽ ഈ വാക്ക് സാധാരണയായി ഉപയോഗിച്ച് വരുന്നത്?

ചില ഉപകരണങ്ങളെയും പ്രയോഗങ്ങളെയും പോലെ ഈ പ്രയോഗവും നാളുകൾ ഇന്ത്യ അടക്കി ഭരിച്ച ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ കാലത്താണ് ഈ പ്രയോഗത്തിന്റെ ഉത്ഭവം. അന്ന് പലവിധ എഴുത്തുകുത്തുകൾ കമ്പനി കാര്യങ്ങൾക്കുവേണ്ടി അയക്കേണ്ടി വരുമ്പോൾ തപാൽ ചാർജ് നൽകേണ്ടിയിരുന്നില്ല. ഇങ്ങനെ അയക്കുന്ന എഴുത്തുകളുടെയും പാർസലുകളുടെയും മുകളിൽ ഓൺ കമ്പനി സർവീസ് (OCS) എന്നൊരു അടയാളമുണ്ടായിരുന്നു. ഈയോരടയാളമുണ്ടെങ്കിൽ കമ്പനി തപാൽ ചാർജ് നൽകേണ്ടിയിരുന്നില്ല.

British East India Company OCS On Company Service

പിന്നീട് പതിയെ ഈസ്റ്റ്‌ ഇന്ത്യൻ കമ്പനിയെ പിന്തുടർന്ന് കമ്പനിയിലെ ജീവനക്കാരും അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി അവരുടെ അധികാരം ദുരുപയോഗം ചെയ്തു തുടങ്ങി. അങ്ങനെ അവരുടെ വ്യക്തിപരമായ എഴുത്തുകളുടെയും പാർസലുകളുടെയും മുകളിലും OCS എന്നെഴുതി അയച്ചു തുടങ്ങി.

പിന്നീട് പല നാളുകൾക്കു ശേഷം OCS എന്ന പദം ചുരുങ്ങി OC എന്നായി. പിന്നീട് സൗജന്യമായി ലഭിക്കുന്ന എന്തിനും ഓസി ലഭിക്കുക എന്നൊരു നാട്ടുഭാഷാ പ്രയോഗമായി. അങ്ങനെയാതൊരു സർവ്വ സാധാരണ പ്രയോഗമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here