ഇന്ത്യയിൽ ഏറ്റവും ആദരണീയമായ മേഖലയിൽ ഉൾപ്പെട്ടവരാണ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ. ആരോഗ്യ സംരക്ഷണത്തിൽ ഒരു കരിയർ ഏറ്റെടുക്കുക എന്നതിനർത്ഥം സുസ്ഥിരവും പ്രതിഫലദായകവുമായ ഒരു കരിയർ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഉത്തരവാദിത്വങ്ങൾ കൂടിയാണ്. അടുത്ത കാലത്തായി ഈ ആരോഗ്യ മേഖലയിലെ വിവിധ തരം കോഴ്‌സുകളോടുള്ള യുവാക്കളുടെ താൽപ്പര്യവും അതിവേഗം വളരുകയാണ്. ഹെൽത്ത്കെയർ രംഗത്തെ, ഓഡിയോളജി മേഖലയെ കൂടുതലായി മനസിലാക്കാം നമുക്ക്.

കേൾവി സംബന്ധമായ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന സാങ്കേതിക വിദഗ്ധരാണ് ഓഡിയോളജിസ്റ്റുകൾ. കേൾവിക്കുറവ് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക, ശ്രവണ പരിശോധനകൾ നടത്തുക, പഠന വൈകല്യമുള്ള കുട്ടികളെ തിരിച്ചറിയുക എന്നതൊക്കെയാണ് ഒരു ഓഡിയോളജിസ്റ്റിന്റെ പ്രാഥമിക ഉത്തരവാദിത്തം.  ഇന്ത്യയിൽ ഒരു ഓഡിയോളജിസ്റ്റ് ആകാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത്.

ഒരു ഓഡിയോളജിസ്റ്റ് കോഴ്‌സിനായി നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം?

പലരും വർഷങ്ങളായി ഓഡിയോളജി മേഖലയിലേക്ക് പ്രവേശിക്കാൻ ആലോചിക്കുന്നവരാണ്. നിങ്ങൾ അതിനെകുറിച്ച് ചിന്തിക്കുണ്ടെങ്കിൽ, സ്വയം തയ്യാറെടുപ്പ് ആരംഭിക്കാനുള്ള മികച്ച സമയമാണിത്. ഇന്ത്യയിൽ ഇപ്പോൾ ഓഡിയോളജിസ്റ്റുകളുടെ ആവശ്യം കൂടുതലായതിനാൽ. വരും കാലങ്ങളിൽ ഈ രംഗത്ത്  വലിയ സാധ്യതകളാണുള്ളത്.  പ്ലസ് ടു സയൻസ് സ്ട്രീം വിജയിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ ഓഡിയോളജിസ്റ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാൻ കഴിയൂ.

1. Bachelor of Science in Audiology

സയൻസ് സ്ട്രീമിൽ പ്ലസ്‌ടു പാസായ ശേഷം ബിഎസ്‌സി ഇൻ ഓഡിയോളജി കോഴ്സിൽചേരാവുന്നതാണ്. യൂണിവേഴ്സിറ്റി തല പ്രവേശന പരീക്ഷ നടത്തി നിങ്ങൾക്ക് ഇതിലേക്ക് പ്രവേശനം നേടാം.  പ്രവേശന പരീക്ഷയില്ലാതെ തന്നെ നേരിട്ടുള്ള പ്രവേശനം ചില കോളേജുകളിൽ അനുവദിച്ചിരിക്കുന്നു. ബിഎസ്‌സി പൂർത്തിയാക്കിയതിനു ശേഷം MSc in Audiology, Doctor of Philosophy in Audiology എന്നീ കോഴ്‌സുകളുമായി  നിങ്ങൾക്ക് മുന്നോട്ട് പോകാവുന്നതാണ്.

2. Bachelor of Audiology and Speech Language Pathology

ഒരു പ്രശസ്ത സ്ഥാപനത്തിൽ BASLP കോഴ്സിലേക്ക് പ്രവേശനം നേടുക. തുടർന്ന് നിങ്ങൾക്ക് മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഓഡിയോളജിയിൽ ഡോക്ടർ ഓഫ് ഫിലോസഫി എന്നീ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകാവുന്നതാണ്.

3. Diploma in Audiology and Speech Rehabilitation

പ്ലസ്‌ടു സയൻസ് വിദ്യാർത്ഥികൾക്ക് ഓഡിയോളജി ആൻഡ് സ്പീച്ച് റീഹാബിലിറ്റേഷൻ ഡിപ്ലോമ പഠിക്കാനും അവസരം മുന്നിലുണ്ട്. വിജയകരമായി ഡിപ്ലോമ പൂർത്തിയാക്കുന്നർക്ക് തുടർന്ന് ഓഡിയോളജി ആൻഡ് സ്പീച്ച് റീഹാബിലിറ്റേഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ / ഓഡിയോളജി ആൻഡ് സ്പീച്ച് റീഹാബിലിറ്റേഷനിൽ MSc, ഓഡിയോളജിയിൽ പിഎച്ച്ഡി എന്നിവ ചെയ്യാനുള്ള അവസരം ലഭിക്കും.

ഓഡിയോളജിയിലെ തൊഴിൽ സാധ്യതകൾ എന്തൊക്കെയാണ്?

രോഗികൾക്ക് കൗൺസിലിംഗ് നൽകാനുള്ള മികവ് , വിമർശനാത്മക ചിന്താ കഴിവുകൾ, ആശയവിനിമയ കഴിവുകൾ, പ്രശ്നം പരിഹരിക്കാനുള്ള കഴിവുകൾ, രോഗനിർണയ കഴിവുകൾ തുടങ്ങിയ ഗുണങ്ങളാണ് പ്രധാനമായും ഒരു ഓഡിയോളോജിസ്റ്റിന് ഉണ്ടാകേണ്ടത്.

ഓഡിയോളജി കോഴ്സ് ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പുകൾക്ക് വളരെ ചുരുങ്ങിയ സമയം മതിയാകും. ആരോഗ്യ മേഖലയിലെ മറ്റ് കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓഡിയോളജി കോഴ്സ് ചെയ്യാൻ ചെലവ് കുറവാണ്. ശരാശരി 3 – 4 ലക്ഷം രൂപയാണ് വിവിധ സ്ഥാപനങ്ങൾ ഈ കോഴ്സിനായി ഈടാക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഓഡിയോളജിസ്റ്റുകൾക്ക് വലിയ ഡിമാൻഡാണ് നിലവിലുള്ളത്. തുടക്കക്കാർക്ക് തന്നെ അഞ്ചു ലക്ഷത്തിൽപ്പരം വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ഓഡിയോളജി മേഖലയിലെ വിത്യസ്ത ജോബ് റോളുകൾ ഇവയാണ്;

  • Audiology Director
  • Audiology Doctor (AUD)
  • Certificate of Clinical Competence in Audiology Licensed Audiologist (CCC-A Licensed Audiologist)
  • Clinical Audiologist
  • Clinical Director
  • Dispensing Audiologist
  • Doctor of Audiology
  • Educational Audiologist
  • Pediatric Audiologist
  • Audiologist

എവിടെ പഠിക്കാം?

  • Christian Medical College – [CMC], Vellore
  • Jawaharlal Institute of Post Graduate Medical Education and Research – [JIPMER], Pondicherry
  • Sri Ramachandra University, Chennai
  • Topiwala National Medical College – [TNMC], Mumbai
  • Manipal University – [MU], Manipal
  • Maharashtra University of Health Sciences – [MUHS], Nashik
  • Government Medical College, Kota
  • SRM University Kattankulathur, Chennai
  • Guru Gobind Singh Indraprastha University – [GGSIPU], New Delhi
  • Bharati Vidyapeeth Deemed University – [BVDU], Pune

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!