ഗ്രാമീണ വികസന പദ്ധതികളിൽ  പ്രവർത്തിക്കാൻ താല്പര്യമുള്ള യുവജനങ്ങൾക്ക് അവസരം. പ്രവർത്തനപരിചയമുള്ള നോൺ ഗവൺമെൻറൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.കൾ), ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന എസ്.ബി.ഐ. ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർ, ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹ പുരോഗതിക്കായി, നിശ്ചിത മേഖലകളിലെ ഒരു പദ്ധതി നടപ്പാക്കാനോ, മുമ്പ് തുടങ്ങിെവച്ച പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ചു പ്രവർത്തിക്കണം. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങളിൽ വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, ജലം, പരമ്പരാഗത കരകൗശലം, സാങ്കേതികവിദ്യ, സാമൂഹിക സ്വയംസംരഭകത്വം, ഗ്രാമീണ ഉപജീവനം, ജനായത്തഭരണം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്  www.youthforindia.org സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!