കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ 2022 ജൂലൈ രണ്ടിന് നടന്ന 69 – മത് ഗവേർണിംഗ് കൗൺസിൽ യോഗം ബിരുദ വിദ്യാർത്ഥികളിൽ ഗവേഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചു.  ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കോളർഷിപ് നൽകുന്നതിന് ഒരു കോടി രൂപ മാറ്റി വെക്കാനും തീരുമാനമെടുത്തു.

കൂടാതെ സർവ്വകലാശാലക്കു കീഴിൽ,  മെഡിക്കൽ കമ്മീഷൻ അംഗീകരിച്ച പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകളായ എം ഡി ഇൻ പാലിയേറ്റീവ് മെഡിസിൻ,  എം ഡി ഇൻ ജെറിയാട്രിക്‌സ്,  എം എസ്സ് ഇൻ ട്രൊമറ്റോളജി & സർജറി,  മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡമ്യോളജി) എന്നിവ ആരംഭിക്കുന്നതിനും തീരുമാനമെടുത്തു.

ബഹു: സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ച ഗവേർണിങ് കൗൺസിൽ യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ പ്രൊ. ഡോ. തോമസ് മാത്യു, ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!