നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിത വിഭാഗത്തിൽ അധ്യാപകന്റെ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയം. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ജൂലൈ 16 ന് രാവിലെ 10.30 ന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Leave a Reply