2022-23 അധ്യയന വർഷത്തിലെ, കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്, 10/07/2022 ന് രാവിലെ നടത്താൻ നിശ്ചയിച്ച എം. എ ഇംഗ്ലീഷ്, എം. എസ്. സി ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11/07/2022 തീയ്യതിയിലേക്കും, ഉച്ചക്ക് ശേഷമുള്ള എം. എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, എം. എസ്.സി കെമിസ്ട്രി പ്രവേശന പരീക്ഷകൾ 12/07/2022 തീയ്യതിയിലേക്കും, 16/07/2022 ന് രാവിലെ നടത്താനിരുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം. എസ്. സി ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി പ്രവേശന പരീക്ഷകൾ 13/07/2022 തീയ്യതിയിലേക്കും, ഉച്ചക്ക് ശേഷമുള്ള എം. എസ്. സി എൻവയോൺമെന്റൽ സയൻസ് പ്രവേശന പരീക്ഷ 11/07/2022 തീയ്യതിയിലേക്കും മാറ്റുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

പുനഃക്രമീകരിച്ച പ്രവേശന പരീക്ഷകൾ ഉച്ചക്ക് ശേഷം മൂന്ന് മുതൽ അഞ്ച് മണി വരെ നടക്കുന്നതായിരിക്കും. മറ്റ് പ്രവേശന പരീക്ഷകളുടെ തീയ്യതിയിലും സമയത്തിലും മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in) ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!