വിദ്യാർത്ഥികൾ കേവലം ക്ലാസ്‍മുറികളിൽ മാത്രം ഒതുങ്ങേണ്ടവരല്ല. ക്യാമ്പസിന്റെയും ജീവിതത്തിന്റെയും വിശാലമായ ഇടങ്ങളിലേക്ക് കൂടി നിരന്തരം സംവദിച്ചു മുന്നോട്ട് പോകേണ്ടവരാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഈ അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന ഇൻഡക്ഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, പ്രൊഫ. സുനിൽ പി. ഇളയിടം, ദിനു വെയിൽ, ഡോ. ഹേന എൻ. എൻ., അഡ്വ. നവീൻ സുരേഷ്, ആനന്ദ് സി. രാജപ്പൻ, പ്രൊഫ. കെ. എം. ഷീബ, സർവ്വകലാശാല യൂണിയൻ ഭാരവാഹികളായ അഹമ്മദ് കാസ്ട്രോ, ആതിര കെ. പി., എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. സമാപന ദിവസമായ ഇന്ന് (08/07/2022) ബ്രഹ്മനായകം മഹാദേവൻ ക്യാമ്പസ് ആൻഡ് സൊസൈറ്റി എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സർവ്വകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ പ്രൊഫ. ടി. മിനി മുഖ്യാതിഥിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!