ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി ഐഐടിയിൽ വധുവാകാൻ പോകന്നവർക്കും കോഴ്സ്! വിവാഹത്തിനും പുതിയ ജീവിതത്തിനും തയ്യാറെടുപ്പിക്കുന്നതാണ് പഠനം. ഡോക്ട്ടേർസ് പ്രൈഡ് അഥവാ ബേട്ടി മേരാ അഭിമാൻ എന്നാണത്രേ കോഴ്സിന്റെ പേര്. യങ്ങ് സ്കിൽ ഇന്ത്യ സ്റ്റാർട്ട് അപ്പാണ് IITയിൽ കോഴ്സ് ആരംഭിച്ചത്.
കോഴ്സിനെപ്പറ്റി യങ്ങ് സ്കിൽ ഇന്ത്യയുടെ സി.ഇ.ഒ. നീരജ് ശ്രീവാസ്തവ പറയുന്നത് ഇങ്ങനെ -വിവാഹിതരാകാൻ പോകുന്ന പെൺകട്ടികളിൽ ഒരു തരം ആത്മവിശ്വാസ കുറവും നിരാശയും കാണാറുണ്ട്. ഇത് പുതിയ വീട്ടിൽ ‘അഡ്ജസ്റ്റ്’ ചെയ്യാൻ പ്രയാസമുണ്ടാക്കുന്നു. ഈ കോഴ്സ് പുതിയ വീട്ടിൽ എങ്ങനെ അഡ്ജസ്റ്റ് ചെയ്യാമെന്നും അവിചാരിത സംഭവങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പഠിപ്പിക്കുന്നു.
ഇത്തരം ‘അഡ്ജസ്റ്റുമെന്റുകൾ’ ഭർത്താവാകാൻ പോകുന്ന പുരുഷന്മാർക്ക് ആവശ്യമില്ലേ എന്ന ചോദ്യത്തിന് മറുപടി പക്ഷേ ഇങ്ങനെ! ഇപ്പോ സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ കോഴ്സ് മാത്രമേ ഉള്ളൂ. 3 മാസത്തെ കോഴ്സ് സ്ത്രീകൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സ്ത്രീകളിലെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് കുടുംബത്തിലെ മറ്റ് അംഗങ്ങളുമായുള്ള ആശയ വിനിമയ ശേഷി കൂട്ടി പ്രശ്ന പരിഹാര കഴിവും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള പാടവവും അത്യാവശ്യം കമ്പ്യൂട്ടർ അറിവും നൽകുന്നതാണ് കോഴ്സ് -നീരജ് ശ്രീവാസ്തവ പറഞ്ഞു.
വിവാഹ ശേഷം കരിയറും വിവാഹവും ഒപ്പം കൊണ്ടു പോകേണ്ടതെങ്ങനെ എന്നും പഠിപ്പിക്കും. ഈ കോഴ്സ് വധുവിനാണത്രേ കൂടുതൽ ആവശ്യം. കാരണം വധുവിന് വിവാഹശേഷം ഭർത്താവിനോട് ഒരു പുതിയ ബന്ധം ഉണ്ടാക്കുന്നതിനോടൊപ്പം പുതിയ വീട്ടിലെ പല ബന്ധങ്ങളോട് അഡ്ജസ്റ്റ് ചെയ്യുകയും വേണമല്ലോ!